വിദ്യാർഥികളെ എൻഎസ്എസ് അനുമോദിച്ചു
1544167
Monday, April 21, 2025 5:34 AM IST
പട്ടിക്കാട്: വിദ്യാഭ്യാസ വകുപ്പിന്റെ യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷക്കായി വിദ്യാർഥികളെ മാതൃകപരമായി തയാറാക്കിയ മുള്ള്യാകുർശി പിടിഎം എയുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും നാഷണൽ സർവീസ് സൊസൈറ്റി കൗണ്‍സിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെന്റർ, എം.ടി. മമ്മി ഹാജി വായനശാലയുടെ സഹകരണത്തോടെ അനുമോദിച്ചു.
മുള്ള്യാകുർശി സ്കൂളിൽ നടത്തിയ കൗമാര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് സ്കോളർഷിപ്പ് ക്ലാസുകൾക്ക് നേതൃത്വം നൽകിയ അധ്യാപകർക്കും 72 വിദ്യാർഥികൾക്കും അനുമോദന സാക്ഷ്യ പത്രം നൽകിയത്. ഗവണ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി സി.കെ. ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വി.പി. ശരീഫ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സിസിജിസി പ്രോജക്ട് ഡയറക്ടർ കെ.എം. ഫിറോസ്ഖാൻ, മുൻ ഹെഡ്മാസ്റ്റർ അസ്ലം ചെറുവാടി, സീനിയർ അസിസ്റ്റന്റ് ജമാൽ ആന്തൂരത്തൊടി, എസ്ആർജി കണ്‍വീനർ മുജീബ്, അധ്യാപകരായ ഹൈദരലി, ജലീൽ, മാനേജ്മെന്റ് പ്രധിനിധി കെ.വി. ഷൗക്കത്ത് അലി, എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു.