റോഡ് ഉദ്ഘാടനം ചെയ്തു
1543873
Sunday, April 20, 2025 5:02 AM IST
താഴെക്കോട്: താഴെക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഇരുപതാം വാർഡിലെ വളാംകുർശി-അന്പലറോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ നിർവഹിച്ചു. വാർഡ് മെന്പർ സമീറ വാക്കയിൽ അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി അംഗം പി.കെ. അഫ്സൽ, കെ. അനിൽ പ്രസാദ്, കെ. സഫീറലി, സി. രാമൻ എന്നിവർ പ്രസംഗിച്ചു. റോഡിന് സ്ഥലം വിട്ടുനൽകിയ പുളികുഴിയൻ അസൈനാർ, തിരിയാലപ്പെറ്റ മൊയ്തീൻ എന്നിവരെ ആദരിച്ചു.