ചിക്കൻസ്റ്റാൾ തല്ലിതകർത്തതിൽ പ്രതിഷേധിച്ചു
1543866
Sunday, April 20, 2025 5:02 AM IST
മലപ്പുറം: വേങ്ങര കൂരിയാട് മാർക്കറ്റിൽ പി.പി. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള പോപ്പുലർ ചിക്കൻസ്റ്റാൾ തല്ലി തകർക്കുകയും കടയുടമയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കെട്ടിട ഉടമക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കൻ വ്യാപാരി സമിതി വേങ്ങരയിൽ പ്രതിഷേധ യോഗം നടത്തി.
ഇത്തരം അക്രമങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിരോധം തീർക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ആർ.വി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് കാളിപ്പാടൻ, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗം പി. നാരായണൻ, ഏരിയാ പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, മുഹമ്മദ് തെയ്യന്പാട്ടിൽ, അമീർ കാടാന്പുഴ, നൗഷാദ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കട തകർത്ത സംഭവത്തിൽ കെട്ടിട ഉടമക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി വേങ്ങര ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടു.