ദ്വിദിന ക്രിക്കറ്റ്: കണ്ണൂർ ഗ്രൂപ്പ് ജേതാക്കൾ
1543894
Sunday, April 20, 2025 5:05 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തർജില്ലാ ദ്വിദിന ക്രിക്കറ്റിൽ മലപ്പുറം-വയനാട് മത്സരം സമനിലയിലായി. ഉത്തരമേഖല മത്സരങ്ങൾ ഇതോടെ അവസാനിച്ചു.
നാല് മത്സരങ്ങളും വിജയിച്ച കണ്ണൂരാണ് ഗ്രൂപ്പ് ജേതാക്കൾ. നാല് മത്സരങ്ങളിലും സമനില നേടിയ മലപ്പുറം മൂന്നാം സ്ഥാനക്കാരായി.