പശുക്കിടാങ്ങളെ മാത്രം ജനിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ്
1544500
Tuesday, April 22, 2025 7:37 AM IST
മലപ്പുറം: മൃഗസംരക്ഷണ വകുപ്പും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡും സംയുക്തമായി നടപ്പാക്കുന്ന തരം തിരിച്ച ബീജം ഉപയോഗിച്ചിട്ടുള്ള ബീജാധാനം ജില്ലയിൽ ആരംഭിച്ചു. ഈ ബീജം ഉപയോഗിക്കുന്നതുമൂലം 90 ശതമാനവും പശുക്കിടാങ്ങൾ മാത്രം ജനിക്കുമെന്നാണ് കണക്കാക്കുന്നത്.
പൊന്നാനി, പുറത്തൂർ, വണ്ടൂർ, ഇരിന്പിളിയം, ആനക്കയം, മേലാറ്റൂർ, നിലന്പൂർ, വഴിക്കടവ്, വട്ടംകുളം, ചാലിയാർ, തുവൂർ, മുതുവല്ലൂർ, പറവണ്ണ, അരിയല്ലൂർ, നന്നന്പ്ര, കരുവാരക്കുണ്ട്, പെരിന്തൽമണ്ണ, മൂന്നിയൂർ, കോട്ടക്കൽ, ഊർങ്ങാട്ടിരി, അമരന്പലം എന്നീ പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ നിലവിൽ തരം തിരിച്ച ബീജം ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ അറിയിച്ചു.