പിഎസ്സി നിയമനങ്ങൾ ത്വരിതപ്പെടുത്തണം: മഞ്ഞളാംകുഴി അലി എംഎൽഎ
1544169
Monday, April 21, 2025 5:34 AM IST
തിരൂർക്കാട്: പിഎസ്സി നിയമനങ്ങൾ ത്വരിതപ്പെടുത്തണമെന്നും സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരുടെ ഉൾപ്പെടെ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ച് അർഹരായവർക്ക് അവസരം നൽകണമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ ആവശ്യപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി നടത്തുന്ന പിഎസ്സി പരീശീലനങ്ങളുടെ സമാപനം തിരൂർക്കാട് നുസ്റത്തുൽ ഇസ്ലാം ഓർഫനേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു.
സൈഫുന്നിസ മലപ്പുറം ഒന്നും ഫാത്തിമ ഫർസാന കോട്ടക്കൽ രണ്ടും വി. ഹനീന മൂന്നും റാങ്കുകാരായി. സംസ്ഥാന സെക്രട്ടറിമാരായ സി.പി. മുഹമ്മദ്കുട്ടി, സി. മുഹമ്മദ് സജീബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈൻ പാറൽ, എം.ടി. റഷീദ് എന്നിവർ പ്രസംഗിച്ചു.
ആർപിമാരായ ശിഹാബ് മാളിയേക്കൽ, ഡോ.മുഹമ്മദ് ശരീഫ് ഹുദവി, ഫാത്തിമ മുനവ്വിറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടന്പാട് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എം.പി. ഫസൽ നന്ദിയും പറഞ്ഞു.