വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ
1543599
Friday, April 18, 2025 5:30 AM IST
കരുവാരകുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്ത്രീയുടെ പണം തട്ടിയ യുവാവിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൊച്ചുപറമ്പിൽ അരുൺ കുമാർ (32) ആണ് അറസ്റ്റിലായത്. നാല് വർഷം മുന്പാണ് സ്ത്രീയുമായി യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി സ്ത്രീയിൽ നിന്ന് 55000 രൂപയാണ് പ്രതി കൈക്കലാക്കിയത്. തട്ടിപ്പ് മനസിലായ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.