യാത്രയയപ്പ് നൽകി
1544162
Monday, April 21, 2025 5:34 AM IST
എടക്കര: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് വിരമിക്കുന്ന എടക്കര യത്തീംഖാന പൂർവ വിദ്യാർഥി ബഷീർ നീർമുണ്ടക്ക് മുസ്ലിം ഓർഫനേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും എടക്കര യതീംഖാന ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ മൂത്തേടം ഉപഹാരം നൽകി.
ഇഎംഒഒഎസ്എ പ്രസിഡന്റ് പി. മുഹമ്മദ്ബാബു അധ്യക്ഷത വഹിച്ചു. യതീംഖാന വർക്കിംഗ് സെക്രട്ടറി കളത്തിങ്ങൽ മജീദ്, മച്ചിങ്ങൽ കുഞ്ഞു, യാസർ, എരഞ്ഞിയിൽ മുജീബ്, എം.ടി. അബ്ദുറഹിമാൻ, എൻ. ബിയ്യ, മജീദ് മുസ്ലിയാർ, കെ. നൗഫൽ എന്നിവർ പ്രസംഗിച്ചു.