ലഹരി വിരുദ്ധ മഹാറാലി നടത്തി
1543872
Sunday, April 20, 2025 5:02 AM IST
രാമപുരം: ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന മഹാറാലി രാമപുരത്ത് നടത്തി. മലപ്പുറം- പെരിന്തൽമണ്ണ ദേശീയപാതയിലെ നാറാണത്ത് നിന്നാരംഭിച്ച റാലി ബോധവത്കരണ പ്രചാരണ സംഗമത്തോടെ രാമപുരം ടൗണിൽ സമാപിച്ചു.
വിവിധ മേഖലയിലുള്ളവരും ജനപ്രതിനിധികളും നാട്ടുകാരും റാലിയിൽ അണിനിരന്നു. ജനകീയ കൂട്ടായ്മ ഭാരവാഹികൾ നേതൃത്വം നൽകി.