രോഹിത് എം.ജി. കൃഷ്ണൻ അവാർഡുകൾ ഏറ്റുവാങ്ങി
1544173
Monday, April 21, 2025 5:37 AM IST
പെരിന്തൽമണ്ണ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് രോഹിത് എം.ജി. കൃഷ്ണൻ ഏറ്റുവാങ്ങി. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡുമാണ് ഏറ്റുവാങ്ങിയത്.
മികച്ച തിരക്കഥക്കുള്ള അവാർഡ് രോഹിത് എം.ജി. കൃഷ്ണൻ സംവിധാനവും തിരക്കഥയുമെഴുതിയ ’ഇരട്ട’ എന്ന സിനിമയ്ക്കാണ്. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡും ഇരട്ട നേടി.
2017ലാണ് ഇരട്ടയുടെ തിരക്കഥ തയാറാക്കിയത്. 2022-ൽ ചിത്രീകരണം തുടങ്ങി. 2023 ഫെബ്രുവരിയിൽ റിലീസ് ചെയ്തു. പെരിന്തൽമണ്ണ ആലിപ്പറന്പ് സ്വദേശിയായ രോഹിത് എം.ജി. കൃഷ്ണൻ ചെറുപ്പം മുതൽ സിനിമയോട് താൽപര്യമായിരുന്നു. കോളജ് പഠനം മുതൽ ഷോട്ട് ഫിലിമുകൾ എടുത്ത് തുടങ്ങി.