"ബസ് ഡ്രൈവറുടെ മരണം അന്വേഷിക്കണം’
1543869
Sunday, April 20, 2025 5:02 AM IST
മലപ്പുറം: തിരൂർ-മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ഡ്രൈവർ ഷിജുവിന്റെ ദുരൂഹമരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷകളുടെ പാരലൽ സർവീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒതുക്കുങ്ങലിലെ ഓട്ടോ ഡ്രൈവർ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഷിജുവിനെ ചിലർ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയതായി യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വാക്കിയത്ത് കോയ, കുഞ്ഞിക്ക കൊണ്ടോട്ടി, വി.പി.ശിവാകരൻ, എം. ദിനേശ് കുമാർ, കെ.എം.എച്ച്. അലി, കെ.കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.