വീണുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ നൽകി യുവാവ് മാതൃകയായി
1544506
Tuesday, April 22, 2025 7:37 AM IST
എടക്കര: എടിഎം കൗണ്ടറിന് മുന്നിൽ നിന്ന് വീണുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ചുങ്കത്തറ മേപ്പുറത്ത് സിനുവാണ് 7000 രൂപയടങ്ങിയ ബാഗ് എടക്കര പോലീസിന്റെ സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകിയത്. ഇന്നലെ രാവിലെയാണ് എടിഎം കൗണ്ടറിന് മുന്നിൽ നിന്ന് സിനുവിന് പണമടങ്ങിയ ബാഗ് കിട്ടിയത്.
തുറന്ന് നോക്കിയപ്പോൾ പണവും രേഖകളും ബാഗിൽ കണ്ടെത്തി. ഇതേത്തുടർന്ന് സിനു എടക്കര പോലീസ് സ്റ്റേഷനിലെത്തി ബാഗ് പോലീസിന് ഏൽപ്പിക്കുകയായിരുന്നു. പോലീസുകാർ ഉടമയെ കണ്ടെത്തി സിനുവിന്റെ സാന്നിധ്യത്തിൽ ബാഗ് കൈമാറി. സ്വകാര്യ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജോലിക്കാരന്റേതായിരുന്നു നഷ്ടപ്പെട്ട ബാഗും പണവും. എസ്ഐ ജയകൃഷ്ണൻ, ജൂണിയർ എസ്ഐമാരായ വിഷ്ണു, ജിതേഷ് എന്നിവരുടെ സിന്നിധ്യത്തിലാണ് ബാഗ് ഉടമക്ക് കൈമാറിയത്.