ദേശീയ അംഗീകാര നിറവില്‍ കിംസ് അല്‍ശിഫ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
1543597
Friday, April 18, 2025 5:30 AM IST
പെരിന്തൽമണ്ണ: ഉദര രോഗ വിഭാഗത്തില്‍ മികച്ച പരിചരണം, ഗുണമേന്മയുള്ള ചികിത്സ, അത്യാധുനിക സൗകര്യങ്ങള്‍, രോഗി സൗഹൃദ ആശുപത്രി എന്നിവ കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ മിക ച്ച ഗ്യാസ്ട്രോ എന്ററോളോജി വിഭാഗമായി കിംസ് അല്‍ശിഫയെ കഹോ(കൺസോർഷ്യം ഒഫ് അക്രെഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ്) തെരഞ്ഞെടുത്തു.
ഡല്‍ഹിയില്‍വച്ച് നടന്ന ചടങ്ങില്‍ കിംസ് അൽശിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി ഉണ്ണീന്‍, ഉദര-കരള്‍ രോഗ വിഭാഗം മേധാവി ഡോ. സജു സേവിയര്‍, സീനിയര്‍ ക്വാളിറ്റി മാനേജര്‍ സ്വാതി ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.