‘ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാകണം’
1543870
Sunday, April 20, 2025 5:02 AM IST
അങ്ങാടിപ്പുറം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മലപ്പുറം ജില്ലാ സമ്മേളനം അങ്ങാടിപ്പുറം എം.പി. നാരായണ മേനോൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തി. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് സി.വി. സുബ്രഹ്മണ്യൻ ധ്വജാരോഹണം നടത്തി. തുടർന്ന് നടന്ന സമ്മേളനം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എൻ.എം. കദംബൻ നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
മാതൃസമിതി ജില്ലാ പ്രസിഡന്റ് കെ. കല്യാണിക്കുട്ടിഅമ്മ അധ്യക്ഷത വഹിച്ചു. അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തി. ടി.പി.സുധീഷ്, കെ. സൗമിനി എന്നിവർ പ്രസംഗിച്ചു. സംഘടനാ സമ്മേളനത്തിൽ ജില്ലാ അധ്യക്ഷൻ സി.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. സുധീഷ്, മാതൃസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ചന്ദ്രിക എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ഖജാൻജി ടി. വിശ്വനാഥൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പി. സേതുമാധവൻ ക്ഷേത്രങ്ങളെ രാഷ്ട്രീയമുക്തമാക്കണം എന്ന പ്രമേയം അവതരിപ്പിച്ചു. കെ.ആർ. അനൂപ്, പി. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഖജാൻജി രാമസ്വാമി വരണാധികാരിയായി അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.സി.വി. സുബ്രഹ്മണ്യൻ (പ്രസിഡന്റ്), ടി.പി. സുധീഷ് (ജില്ലാ സെക്രട്ടറി), ടി. വിശ്വനാഥൻ (ഖജാൻജി), തങ്കം രാമചന്ദ്രൻ (മാതൃസമിതി ജില്ലാ പ്രസിഡന്റ്), എ.പി. ചന്ദ്രിക (മാതൃസമിതി ജില്ലാ സെക്രട്ടറി). എൻ. ബേബി (ഖജാൻജി).