ആലിപ്പറമ്പിൽ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
1543297
Thursday, April 17, 2025 5:06 AM IST
വാഴേങ്കട: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പെരിന്തൽമണ്ണ അഡീഷണൽ ഐസിഡിഎസ് സെന്ററിന് കീഴിലുള്ള ആൽത്തറ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ 162 അങ്കണവാടികളിൽ ആദ്യത്തെ അങ്കണവാടി കം ക്രഷാണ് ആലിപ്പറമ്പ് ആൽത്തറയിലേത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, സ്ഥിരംസമിതി അധ്യക്ഷരായ സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, പി.ടി. മുബാറക് അലി, ടി.പി. സജിത, സരോജദേവി, പി.പി.രാജേഷ് , സിഡിപി ഒ വിനോദിനി തുടങ്ങിയവർ സംസാരിച്ചു.