തണ്ണിമത്തൻ വിളവെടുത്തു
1543294
Thursday, April 17, 2025 5:06 AM IST
പൂക്കോട്ടുംപാടം: അമരന്പലം സൗത്തിൽ യുവ കർഷകനായ റഫീഖ് പുലത്ത് പുലിക്കോട്ടിലിന്റെ കൃഷിയിടത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. അമരന്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ സെമീന വട്ടപറന്പിൽ അധ്യക്ഷത വഹിച്ചു.
രണ്ട് ഏക്കറിൽ മൽചിംഗ് ഷീറ്റ്, ഡ്രിപ് ഇറിഗേഷൻ തുടങ്ങിയ കൃഷിരീതികൾ ഉപയോഗിച്ചാണ് തണ്ണിമത്തൻ കൃഷി ചെയ്തിട്ടുള്ളത്. കൃഷിവകുപ്പിലെ പച്ചക്കറി വികസന പദ്ധതി, ജനകീയസൂത്രണ പദ്ധതിയിലെ പച്ചക്കറി വികസനം എന്നിവ ഉൾപ്പെടുത്തിയാണ് തണ്ണിമത്തൻ കൃഷി സാധ്യമാക്കിയിട്ടുള്ളത്. അമരന്പലം പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള അവാർഡ് നേടിയ കർഷകനാണ് റഫീഖ്.
വികസന സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഹമീദ് ലബ്ബ, കാർഷിക വികസന സമിതി അംഗം രാജ്മോഹൻ, കൃഷി ഓഫീസർ എം. ഷിഹാദ് എന്നിവർ സംബന്ധിച്ചു.