തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
1543587
Friday, April 18, 2025 5:25 AM IST
കരുവാരകുണ്ട്: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും ചെയ്ത തൊഴിൽ ദിനങ്ങളുടെ വേതനം ആവശ്യപ്പെട്ടും തൊഴിലാളികൾ മാർച്ചും ധർണയും നടത്തി.
എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് കരുവാരകുണ്ട് ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്. സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ. ജയിംസ് ധർണ ഉദ്ഘാടനം ചെയ്തു.
പാറയിൽ ഗോപി അധ്യക്ഷത വഹിച്ചു. എം.സജാദ്, പി. നജീബ്, ടി.പി. ബാലൻ, എം. അൻവർ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.