തനിമ പ്രവർത്തക സംഗമം
1543300
Thursday, April 17, 2025 5:06 AM IST
മഞ്ചേരി: തനിമ കലാസാഹിത്യ വേദി മഞ്ചേരി ചാപ്റ്റർ പ്രവർത്തക സംഗമം പയ്യനാട് എംഇടി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. "സൗഹൃദത്തിന്റെ മലപ്പുറം കിസകൾ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ഒരുമയുടെ സന്ദേശം പകരുന്ന ഗാനവിരുന്നും സാഹിത്യ ചർച്ചയും നടന്നു. ചാപ്റ്റർ തെരഞ്ഞെടുപ്പിന് സംസ്ഥാന കൗണ്‍സിൽ അംഗം സിയാഹുൽ ഹഖ് നേതൃത്വം നൽകി.
യുവഗായകൻ നജീബ് വടക്കാങ്ങര (പ്രസിഡന്റ്), ഗഫൂർ മഞ്ചേരി (സെക്രട്ടറി), ഷമീന (വൈസ് പ്രസിഡന്റ്) എന്നിങ്ങനെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനവർമാരായി നിദ ലുലു (സാഹിത്യം), ഷാജു വർഗീസ് (സംഗീതം),
അഫീഫ യഹിയ (ചിത്രകല), ലത്തീഫ് പയ്യനാട് (സിനിമ, നാടകം), വി. സഗീർ (സംഘാടനം) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. ഫിദ ലുലു, യഹിയ മേലാക്കം, റസാക്ക് മഞ്ചേരി, ജയപ്രകാശ്, അബ്ദുൾ ഖൈർ, സവാദ് ചെരണി എന്നിവർ പ്രസംഗിച്ചു.