"വർണക്കൂടാരം' ഇനി പുത്തൂർ ജിഎംഎൽപി സ്കൂളിലും
1543291
Thursday, April 17, 2025 5:01 AM IST
അരക്കുപറമ്പ്: വർണക്കൂടാരം ചിൽഡ്രൻസ് പാർക്കിന്റെ നിർമാണോദ്ഘാടനം പുത്തൂർ ജിഎംഎൽപി സ്കൂളിൽ താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ നിവഹിച്ചു. എസ്എംസി ചെയർമാൻ ഒ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എഇഒ കെ.ടി. കുഞ്ഞുമൊയ്തു മുഖ്യപ്രഭാഷണം നടത്തി.
ബിആർസി പ്രതിനിധി സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. സി. ഹബീബുള്ള, താഴേക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജില ദിലീപ് , പിടിഎ പ്രസിഡന്റ് വി.പി. ഹാരിസ്, എംപിടിഎ പ്രസിഡന്റ് ഇ.കെ. ഇല്യാസ്, സതീഷ്കുമാർ, ഹെഡ്മിസ്ട്രസ് എൻ.എസ്. ലളിത എന്നിവർ സംസാരിച്ചു.