കോഴിക്കടയുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ
1543593
Friday, April 18, 2025 5:25 AM IST
ചങ്ങരംകുളം: പൊന്നാനിയിൽ കോഴിക്കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. പൊന്നാനി പോലീസിന്റെ ലഹരി വേട്ടയിൽ 14 ഗ്രാം എംഡിഎംഎയുമായി പൊന്നാനി തേക്കെപ്പുറത്ത് പുത്തൻപുരയിൽ ഫൈസലിനെ (37) യാണ് അറസ്റ്റ് ചെയ്തത്.
പൊന്നാനിയിൽ ലഹരി വിൽപ്പന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് യുവാവ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി മാഫിയക്കെതിരേ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി "കവചം പൊന്നാനി’ എന്ന പേരിൽ പൊതുജനപങ്കാളിത്തത്തോടെ പോലീസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്.
മലപ്പുറം പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്ഐ യാസീർ, ജൂണിയർ എസ്ഐ ആനന്ദ്, എഎസ്ഐ മധുസൂദനൻ,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, മനോജ്, സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ്, സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.