അമരന്പലത്ത് ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന
1543286
Thursday, April 17, 2025 5:01 AM IST
പൂക്കോട്ടുംപാടം: അമരന്പലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കടകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അമരന്പലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.എം. സക്കീർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. പ്രേമൻ, വി. മനൂപ്, വൃന്ദാകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
തുടർ ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും സ്ഥാപനങ്ങൾ നടത്തുന്നതിന് സർക്കാർ നിർദേശിക്കുന്ന ലൈസൻസ്, അനുബന്ധ രേഖകൾ ഇല്ലാത്തവർക്കെതിരേ കർശന നടപടികൾ ഉണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.