കുലുക്കംപാറ കുടുംബ സംഗമം നടത്തി
1543298
Thursday, April 17, 2025 5:06 AM IST
കരുളായി: കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കുലുക്കംപാറ കുടുംബത്തിന്റെ മെഗാ സംഗമം നീലഗിരി ജില്ലയിലെ പാക്കണയിൽ നടന്നു. കേരളത്തിൽ നിന്ന് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെയും കർണാടകയിൽ നിന്ന് കുടക് ജില്ലയിലെയും തമിഴ്നാട്ടിൽ നിന്ന് നീലഗിരി ജില്ലയിലെയും ആയിരത്തോളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
ലഹരി മാഫിയകളെ ഉന്മൂലനം ചെയ്യുന്നതിനും ലഹരിക്കെതിരേ പോരാടുന്നതിനും കുടുംബത്തിലെ ഒരാളും ലഹരി ഉപയോഗിക്കില്ലെന്നും ഉറപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കുന്നലാടി ഫാത്തിമ മാതാ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഉമ്മർ നിസാമി ഉദ്ഘാടനം ചെയ്തു. അസീസ് കരുളായി അധ്യക്ഷത വഹിച്ചു. സിദീഖ് ഫൈസി പാക്കണ പ്രർഥന നടത്തി. നാസർ ബാഖഫി വീരമംഗലം, കെ.പി. ജമാൽ കരുളായി എന്നിവർ പ്രസംഗിച്ചു. അഡ്വ. ഷൗക്കത്ത് പാക്കണ, മുഹമ്മദാലി തൃക്കടീരി, ഹനീഫ മൗലവി തച്ചനാട്ടുകര,
അബ്ദുറഹിമാൻ കരുളായി, ബഷീർ അന്പലപ്പാറ, കുഞ്ഞപ്പ പാക്കണ, ഹനീഫ തച്ചനാട്ടുകര, ബഷീർ തച്ചനാട്ടുക്കര, അബ്ദുഹാജി ചെതലയം, ബഷീർ അന്പലപ്പാറ, ഷിഹാബ് കരുളായി, മുഹമ്മദ് മൻസൂർ കരുളായി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.