ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തക കണ്വന്ഷന്
1543299
Thursday, April 17, 2025 5:06 AM IST
നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ബൂത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സജ്ജമാക്കാനും വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കാനും ഒരുങ്ങി യുഡിഎഫ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ബൂത്ത് ചെയര്മാന്, കണ്‍വീനര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള വിലയിരുത്തല്‍ യോഗങ്ങള്‍ പൂര്‍ത്തിയായി.
11ന് എടക്കര, വഴിക്കടവ്, പോത്ത്കല്ല്, 15ന് അമരമ്പലം, ചുങ്കത്തറ, കരുളായി, മൂത്തേടം, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടത്തിയത്. നിലമ്പൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
നാണികുട്ടി കൂമഞ്ചേരി അധ്യക്ഷത വഹിച്ചു. പി. സലീം. വി.എസ്. ജോയി, ആര്യാടന് ഷൗക്കത്ത്, സി.എച്ച്. ഇഖ്ബാല്‍ മുണ്ടേരി, വി.എ. കരീം, എന്‍.എ. കരീം, പാലോളി മെഹബൂബ്, എ. ഗോപിനാഥ്, കൊമ്പന് ഷംസു, ഷെറി ജോര്‍ജ്, പി.ടി. റൂണ്സ്കര് എന്നിവര്‍ സംസാരിച്ചു.