വിശുദ്ധവാര തിരുകർമങ്ങൾ
1543292
Thursday, April 17, 2025 5:01 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളിയിൽ പെസഹാ വ്യാഴ തിരുകർമങ്ങൾ ഇന്നു രാവിലെ 6.45ന് ആരംഭിക്കും. കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ തിരുകർമങ്ങളും നടക്കും. തിരുകർമങ്ങൾക്ക് ഫൊറോന വികാരി ഫാ. തോമസ് പൊരിയത്ത് മുഖ്യ കാർമികത്വം വഹിക്കും.ദുഃഖ വെള്ളിയാഴ്ച രാവിലെ 6.45ന് തിരുകർമങ്ങൾ ആരംഭിക്കും. മിശിഹായുടെ പീഡാനുഭവ അനുസ്മരണം. തുടർന്ന് മിശിഹായുടെ പീഡാനുഭവ സ്മരണ പുതുക്കുന്ന ഭക്തിനിർഭരമായ കുരിശിന്റെ വഴി ആരംഭിക്കും. തിരുകർമങ്ങൾക്ക് ഫൊറോനാ വികാരി ഫാ. തോമസ് പൊരിയത്ത് മുഖ്യ കാർമികത്വം വഹിക്കും.
കൽകുണ്ട്: കൽകുണ്ട് സെന്റ് മേരീസ് ദേവാലയത്തിൽ പെസഹാ വ്യാഴ തിരുകർമങ്ങൾ രാവിലെ 7.30 ന് ആരംഭിക്കും കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. തുടർന്ന് ആരാധന. ദുഃഖവെള്ളിയാഴ്ച തിരുകർമങ്ങൾ രാവിലെ 7.30ന് ആരംഭിക്കും. പീഡാനുഭവ അനുസ്മരണം, തുടർന്ന് കുരിശിന്റെ വഴി ആരംഭിക്കും. തിരുകർമങ്ങൾക്ക് വികാരി ഫാ. അരുൺ ചീരാമറ്റത്തിൽ മുഖ്യകാർമികത്വം വഹിക്കും.
പാതിരിക്കോട്: പാതിരിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പെസഹാ വ്യാഴ തിരുകർമങ്ങൾ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. തുടർന്ന് ആരാധന. ദുഃഖവെള്ളിയാഴ്ച തിരുകർമങ്ങൾ രാവിലെ എട്ടിന് തന്നെ ആരംഭിക്കും. പീഡാനുഭവ അനുസ്മരണം.തുടർന്ന് കുരിശിന്റെ വഴി ആരംഭിക്കും. തിരുകർമങ്ങൾക്ക് വികാരി ഫാ. ഷിജോ കോട്ടക്കൽ മുഖ്യകാർമികത്വം വഹിക്കും.
വീട്ടിക്കുന്ന്: വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പെസഹാവ്യാഴ തിരുകർമങ്ങൾ വൈകുന്നേരം അഞ്ചിന് ആരംഭിക്കും. പെസഹാ തിരുനാൾ സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബാന, അപ്പം മുറിക്കൽ, വചന സന്ദേശം. തുടർന്ന് സമാപന ആശീർവാദം. ദുഃഖ വെള്ളിയാഴ്ച രാവിലെ ഒന്പതിന് നമസ്കാരം, 11ന് പ്രദിക്ഷണം,
കുരിശിന്റെ വഴി, 12ന് കബറടക്ക ശുശ്രൂഷ. ദുഃഖ ശനിയാഴ്ച രാവിലെ ഒന്പതിന് വിശുദ്ധ കുർബാന. തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർഥന. ശനിയാഴ്ച വൈകുനേരം ആറിന് ഉയർപ്പ് തീരുനാൾ തിരുകർമങ്ങൾ ആരംഭിക്കും. തിരുകർമങ്ങൾക്ക് വികാരി ഫാ. ജോർജ് ആലുംമൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും.