"നന്തനാര്‍ സാഹിത്യ പുരസ്കാരം- 2025' വി.എം. മൃദുലിന്
1543296
Thursday, April 17, 2025 5:06 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ആസ്ഥാനമായ വള്ളുവനാടന്‍ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്കാരത്തിന് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ വി.എം. മൃദുലിന്റെ ആദ്യ കഥാസമാഹാരമായ "കുളെ' തെരഞ്ഞെടുക്കപ്പെട്ടു.
20000 രൂപയും, ഷിബു സിഗ്നേച്ചര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് നന്തനാര്‍ സാഹിത്യ പുരസ്കാരം. 27ന് വൈകുന്നേരം നാലിന് അങ്ങാടിപ്പുറം തരകന് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന നന്തനാര്‍ അനുസ്മരണച്ചടങ്ങില്‍ സാഹിത്യകാരന് സുഭാഷ് ചന്ദ്രന് പുരസ്കാരം കൈമാറും.