കെ.പി.എസ്. ആബിദ് തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു
1543288
Thursday, April 17, 2025 5:01 AM IST
മലപ്പുറം: അഞ്ച് പതിറ്റാണ്ട് കാലമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ സമുന്നത പദവികള്‍ അലങ്കരിച്ചിരുന്ന കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ വാര്‍ഡുകള്‍ തോറുമുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അയച്ചുകൊടുത്തിട്ടുണ്ടെന്നും ജോയ് പ്രസിഡന്റായത് മുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എസ് ആബിദ് തങ്ങള്‍ ജില്ലയിലെ ഐ വിഭാഗത്തിന്റെ നേതാക്കളില്‍ ഒരാളായിരുന്നു.