സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
1540073
Sunday, April 6, 2025 5:45 AM IST
എടപ്പറ്റ: എടപ്പറ്റ ഗ്രാമപഞ്ചായത്തും കാനറാ ബാങ്ക് എടപ്പറ്റയും സംയുക്തമായി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കബീർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രഡിഡന്റ് സഫിയ വലിയട്ടിൽ അധ്യക്ഷത വഹിച്ചു.
ബാങ്ക് മാനേജർ സുതാര്യൻ, പഞ്ചായത്ത് മെന്പർ നാസർ, സജി. പി. തോമസ് എന്നിവർ പ്രസംഗിച്ചു. മലപ്പുറം സൈബർ സെൽ വിഭാഗം സിപിഒ വൈശാഖ് ക്ലാസ് നയിച്ചു.