തേഞ്ഞിപ്പലത്തെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
1540491
Monday, April 7, 2025 5:27 AM IST
തേഞ്ഞിപ്പലം: കാരിമഠത്തിൽ പ്രദേശത്തെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. കെട്ടിടത്തിനകത്ത് സൂക്ഷിച്ച തുണിക്കുന്പാരത്തിന് തീപിടിച്ചത്. കോഴിക്കോട് മീഞ്ചന്തയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് തീ പൂർണമായും അണച്ചത്.
തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പിയൂഷ് അണ്ടിശേരി, എം. സുലൈമാൻ, പഞ്ചായത്തംഗം പി.വി. ജാഫർ സിദീഖ് തുടങ്ങിയവരും തേഞ്ഞിപ്പലം പോലീസ് ഉദ്യോഗസ്ഥരും പുലർച്ചെ തന്നെ പ്രദേശത്ത് എത്തിയിരുന്നു.
മാസങ്ങൾക്ക് മുന്‍പ് സമാന സാഹചര്യത്തിൽ ഇവിടെ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തി നശിച്ചിരുന്നു. സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി.