വിഎസ്എസിന് മന്ത്രിയുടെയും എംഎൽഎയുടെയും പ്രശംസ
1539820
Saturday, April 5, 2025 5:47 AM IST
പെരിന്തൽമണ്ണ: കൊടികുത്തിമല വനം സംരക്ഷണ സമിതിക്ക് (വിഎസ്എസ്)വനം വകുപ്പ് മന്ത്രിയുടെയും സ്ഥലം എംഎൽഎയുടെയും പ്രശംസ.
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിക്കാനെത്തിയ മന്ത്രി എ.കെ. ശശീന്ദ്രനും നജീബ് കാന്തപുരം എംഎൽഎയുമാണ് വിഎസ്എസ് ഭാരവാഹികളെ അഭിനന്ദിച്ചത്. വനം സംരക്ഷണ സമിതി കൊണ്ട് ലക്ഷ്യമിടുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം നിർവഹിക്കുന്ന വനം സംരക്ഷണ സമിതിയാണ് ഇവിടെയുള്ളതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
ജനകീയ പിന്തുണയോടെ വികസനങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും മികച്ച പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കിയെടുക്കുന്നതിനും വിഎസ്എസ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചതെന്നും മന്ത്രിയും എംഎൽഎയും പറഞ്ഞു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ജസ്റ്റിൻ മോഹൻ, ഡിഎഫ്ഒ ധനിക് ലാൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രാജീവ് എന്നിവർ പങ്കെടുത്തു.