ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു
1539813
Saturday, April 5, 2025 5:35 AM IST
ചങ്ങരംകുളം:രോഗിയുമായി പോയ ആംബുലൻസ് രോഗിയുടെ ബന്ധുക്കൾ സഞ്ചരിച്ച
കാറുമായി കൂട്ടിയിടിച്ചു അപകടം. ഇന്നലെ രാവിലെ 11 മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുൻവശത്താണ് അപകടം.
ആത്മഹത്യക്ക് ശ്രമിച്ച് അതീവ ഗുരുതരാവസ്ഥയിലായ എടപ്പാൾ സ്വദേശിയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിന് തൊട്ടുമുന്നിലായി പോയിരുന്ന രോഗിക്ക് ഒപ്പമുള്ളവർ സഞ്ചരിച്ച കാറിന് പിന്നിലാണ് ആംബുലൻസ് ഇടിച്ചത്.
മറ്റൊരു വാഹനം റോഡിലേക്ക് തിരിച്ചതോടെ കാർ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വാഹനങ്ങൾ ഭാഗികമായി തകർന്നു. എടപ്പാളിൽ നിന്ന് ഐസിയു സംവിധാനമുള്ള മറ്റൊരു ആംബുലൻസ് എത്തിയാണ് രോഗിയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.