ആശാവർക്കർമാർക്കും ഹരിതകർമ സേനാംഗങ്ങൾക്കും കിറ്റ് കൈമാറി
1539822
Saturday, April 5, 2025 5:47 AM IST
മങ്കട : മങ്കട പഞ്ചായത്തിലെ ആശാവർക്കർമാർക്കും ഹരിതകർമ സേനാംഗങ്ങൾക്കും മങ്കട സർവീസ് സഹകരണ ബാങ്ക് സ്നേഹസമ്മാനം കൈമാറി.
ആശാവർക്കർമാരും ഹരിതകർമസേനാംഗങ്ങളും സമൂഹത്തിന്റെ വലിയ മുതൽക്കൂട്ടാണെന്ന് ബാങ്ക് പ്രസിഡന്റ് അലി കളത്തിൽ പറഞ്ഞു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി നൂർജഹാൻ,
ഡയറക്ടർമാരായ സമദ് മങ്കട, സി.ടി. ഷാനവാസ്, വീരാൻ, പി.ടി. ഇബ്രാഹിം, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി യു.പി. ഉബൈദ് എന്നിവർ പ്രസംഗിച്ചു.