ബസ് വ്യവസായ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി
1539817
Saturday, April 5, 2025 5:35 AM IST
മലപ്പുറം:കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥ് നയിക്കുന്ന ബസ് വ്യവസായ സംരക്ഷണ ജാഥ ജില്ലയിൽ വിവധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
ഇന്നലെ രാവിലെ 11 മണിക്ക് ഐക്കരപ്പടിയിൽ ബസുടമകൾ ജാഥയെ സ്വീകരിച്ചു.സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, ജാഥ കോഓർഡിനേറ്റർ ആറ്റുപറന്പത്ത് നൗഷാദ്,സംസ്ഥാന ട്രഷറർ പ്രദീപ് രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ,ജില്ലാ ജനറൽ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, കുഞ്ഞിക്ക കൊണ്ടോട്ടി, വാക്കിയത്ത് കോയ, യൂസഫ് വടക്കൻ, ദിനേശ് കുമാർ, ബാബുരാജ്, ഇസ്മായിൽ, പി. മുഹമ്മദ്, ഒ.ടി.സൈതലവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
റസാക്ക് പകര, സുമിത്രൻ നിയാസ് ചാലിയാർ, എ വണ്‍ ബാബു, ഉള്ളാട്ട് പറന്പൻ ഷൗക്കത്ത്, ദോസ്ത് റാഫി, റഷീദ്, ഷെരീഫ് പിച്ചൻ എന്നിവർ നേതൃത്വം നൽകി.