യുഡിഎഫ് രാപകൽ സമരം
1539821
Saturday, April 5, 2025 5:47 AM IST
വണ്ടൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള യുഡിഎഫിന്റെ രാപ്പകൽ സമരത്തിന് വണ്ടൂരിൽ തുടക്കമായി.
നൂറുക്കണക്കിന് പ്രവർത്തകരാണ് രാപ്പകൽ സമരത്തിൽ പങ്കെടുത്തത്. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു.
പി.ടി. ജബീബ് സുക്കീർ, കാപ്പിൽ മുരളി, അഷ്റഫ് പാറശേരി, ടി. വിനയദാസ്, എം.കെ. നാസർ,സി.ടി. അസൈനാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 10 മണി വരെയാണ് സമരം.