മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം
1539818
Saturday, April 5, 2025 5:35 AM IST
മഞ്ചേരി : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് സുബൈർ വീന്പൂർ അധ്യക്ഷത വഹിച്ചു.
ഹുസൈൻ വല്ലാഞ്ചിറ, ഹനീഫ മേച്ചേരി, ജിജി ശിവകുമാർ, പുല്ലഞ്ചേരി അബ്ദുള്ള, സി.കെ. ഗോപാലൻ, ശംസുദീൻ മുള്ളന്‍പാറ, സാലിൻ വല്ലാഞ്ചിറ, രാമദാസ് പട്ടർകുളം, മുഫസിർ നെല്ലിക്കുത്ത്, ഫൈസൽ പാലായി എന്നിവർ പ്രസംഗിച്ചു.
ആനക്കയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആനക്കയത്ത് പ്രതിഷേധ പ്രകടനം നടത്തി. വിശദീകരണ യോഗം കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ടി. അബ്ബാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം മുജീബ് ആനക്കയം, എം.പി. സലീം ഹാജി, ജോജോ മാത്യു, സി.എം. സഹീർ, കെ.കെ. ഇസ്ഹാഖ് ഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, അനിതാ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മുഹ്സിനത്ത്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീല ഫിറോസ്ഖാൻ, ബിന്ദു, ജെയിംസ് പന്തല്ലൂർ ഹിൽസ്, കെ.വി. ഐജാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നൽകി.