മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1540071
Sunday, April 6, 2025 5:45 AM IST
വണ്ടൂർ: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൂരിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് അങ്ങാടിയിൽ കോലം കത്തിച്ചത്. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് നേതൃത്വം നൽകി.
പ്രകടനമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി നാല് റോഡുകളും ചുറ്റി. തുടർന്നാണ് വില്ലേജ് ഓഫീസ് പരിസരത്ത് കോലം കത്തിച്ചത്. അഡ്വ. കെ.പി. ബാബുരാജ്, കെ.പി. ഗോപിനാഥ്, ബിജു എം. സാമുവൽ, അജി തോമസ്, പി. ജയകൃഷ്ണൻ, ഗിരീഷ് പൈക്കാടൻ, കെ. സുനിൽ ബോസ് തുടങ്ങിയവർ പങ്കെടുത്തു.