എം.ടി. മമ്മി ഹാജി സ്മാരക റോഡ് നവീകരിച്ചു
1540497
Monday, April 7, 2025 5:31 AM IST
പട്ടിക്കാട്: കീഴാറ്റൂർ പഞ്ചായത്ത് 13-ാം വാർഡ് മുള്ള്യാകുർശിയിൽ നവീകരിച്ച എം.ടി. മമ്മി ഹാജി സ്മാരക റോഡ് കിഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സലാം, കെ.കെ. യൂസുഫ്, വളാംപുഴക്കൽ ഉണ്ണി, എം.ടി. യൂസുഫ്, പരി കോക്കാട്ടിൽ, പാറയിൽ യൂസുഫ്, എം.കെ. മുഹമ്മദാലി എന്ന കുട്ടി, എം.കെ. സിദ്ദീഖ്, കെ.പി.റസിയ, റുഖിയ്യ, കെ.വി.സനൂന്പ്, കെ.മുസ്തഫ, എം.ടി. അബ്ദുൾ ഹമീദ് എന്നിവർ പ്രസംഗിച്ചു.