സ്വർണാഭരണം വീണുകിട്ടി
1540072
Sunday, April 6, 2025 5:45 AM IST
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് ഹരിതകർമസേന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീടുകളിൽ നിന്ന് ശേഖരിച്ച അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിനിടയിൽ ഒരു സ്വർണാഭരണം കണ്ടുകിട്ടിയിട്ടുണ്ട്.
ഹരിത കർമ സേനാംഗങ്ങൾക്ക് ലഭിച്ച സ്വർണാഭരണം സേനാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു. ഉടമസ്ഥർ തെളിവ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണമന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.