മൂലേപ്പാടം-പാലക്കയം നഗർ റോഡ് തുറന്നു കൊടുത്തു
1539812
Saturday, April 5, 2025 5:35 AM IST
നിലന്പൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം-പാലക്കയം നഗർ റോഡ് പി.കെ. ബഷീർ എംഎൽഎ ഉദഘാടനം ചെയ്തു. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവദാസ്, സ്ഥിരംസമിതി ചെയർപേഴ്സണ്‍മാരായ സുരേഷ് തോണിയിൽ,ബീനാ ജോസഫ്, പഞ്ചായത്തംഗങ്ങളായ മിനി മോഹൻദാസ്, മഞ്ജു അനിൽ, വിശ്വനാഥൻ, അബ്ദുൾ മജീദ്, എൻആർഇജിഎസ് മലപ്പുറം ജെപിസി പ്രീതി മേനോൻ, അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹ്സിൻ, പാലക്കയം കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 90 ലക്ഷം രൂപയാണ് റോഡിന്റെ അടങ്കൽ തുക.
റോഡ് തുറന്നതോടെ പാലക്കയം മുതുവാൻ കാട്ടുനായ്ക്ക നഗറുകളിലെയും വെറ്റിലക്കൊല്ലി നഗറിലെയും നൂറിലധികം ആദിവാസി കുടുംബങ്ങൾക്കും പാലക്കയം പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികൾക്കും പ്രയോജനപ്പെടും.