പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിയിൽ പരിശീലനം
1540048
Sunday, April 6, 2025 5:37 AM IST
അങ്ങാടിപ്പുറം: പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിക്കു കീഴിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തുന്ന അവധിക്കാല തീവ്ര കായികപരിശീലനവും സെലക്ഷൻ ട്രയൽസും നാളെ തുടങ്ങും. മേയ് 31 വരെ പരിശീലനമുണ്ടാകും.
അത്ലറ്റിക്സ് (ഹൈജംപ്, പോൾവാൾട്ട് ഉൾപ്പെടെ), ഫുട്ബോൾ, വോളിബോൾ, നെറ്റ്ബോൾ, ത്രോബോൾ, ഖോ-ഖോ, ഹാൻഡ്ബോൾ, കബഡി, കോർഫ്ബോൾ എന്നിവയിൽ രാവിലെ ഏഴ് മുതൽ ഒന്പത് വരെയാണ് പരിശീലനം. നാലാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ക്യാന്പിൽ വരുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ കരുതണം. ദേശീയ കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പരിശീലിപ്പിക്കാനെത്തും. താത്പര്യമുള്ളവർ നാളെ രാവിലെ എട്ടിനകം മൈതാനത്ത് റിപ്പോർട്ട് ചെയ്യണം. ഫോണ്: 9400108556, 9846943212, 8075963328, 9946765357.