മേലാറ്റൂരിൽ എംസിഎഫ് കെട്ടിടോദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണവും
1540049
Sunday, April 6, 2025 5:37 AM IST
മേലാറ്റൂർ: മേലാറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രം (എംസിഎഫ്) കെട്ടിടോദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ കാന്പയിൻ പ്രഖ്യാപനവും കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്തംഗം വി. കമലം ചൊല്ലിക്കൊടുത്തു. പഞ്ചായത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പഞ്ചായത്തംഗം വി. ഇ. ശശിധരൻ അവതരിപ്പിച്ചു.
ചടങ്ങിൽ പഞ്ചായത്തിനെ നൂറ് ശതമാനം നികുതി പിരിച്ചെടുക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും വാതിൽപ്പടി സേവനത്തിലൂടെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന് സഹായിച്ച ഹരിതകർമ സേനയെയും കുടുംബശ്രീയിലൂടെ മാലിന്യ നിർമാർജനത്തിൽ ഇടപ്പെട്ട ഹരിത അയൽക്കൂട്ടങ്ങളെയും മന്ത്രി അനുമോദിച്ചു.
പഞ്ചായത്ത് മെന്പർമാരായ അജിത ആലിക്കൽ, പ്രസന്ന പുളിക്കൽ, റീജ മംഗലത്തൊടി, എം. മനോജ്, സി. വേലായുധൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ.കെ. സിദീഖ്, വി.കെ. റൗഫ്, പി.രാമചന്ദ്രൻ, പി.തുളസീദാസ്, കെ.സുഗുണ പ്രകാശ്, സിഡിഎസ് പ്രസിഡന്റ് ശ്രീലേഖ, ഹരിതകർമ സേന സെക്രട്ടറി എൻ. സുനിത, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഫൈസൽ എന്നിവർ പ്രസംഗിച്ചു.