യുഡിഎഫ് സമര സംഗമം നടത്തി
1539823
Saturday, April 5, 2025 5:47 AM IST
പോത്തുകൽ: സംസ്ഥാനത്ത് വർധിച്ചുവരുന്ന മദ്യമയക്കുമരുന്ന് വിപത്തിനും പഞ്ചായത്ത് ഫണ്ട് വെട്ടി കുറച്ചതിനും വന്യമൃഗശല്യത്തിനും എതിരെയും ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചും പഞ്ചായത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ പോത്തുകല്ലിൽ സമര സംഗമം സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. നിലന്പൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. ഇ. റഷീദ് അധ്യക്ഷത വഹിച്ചു.
രാജു തുരുത്തേൽ, സലൂബ് ജലീൽ, സി.വി. മുജീബ്, എം.എ. ജോസ്, ഉബൈദ് കാക്കീരി, സിറാജ് തോണിക്കര, കലന്തർ നാണി, എ.പി. സാദിഖ്, സന്തോഷ്, പി.കെ. സെയ്താലി, ജിനേഷ് എന്നിവർ പ്രസംഗിച്ചു.