സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
1540498
Monday, April 7, 2025 5:31 AM IST
കരുവാരകുണ്ട്: കൊയ്ത്തക്കുണ്ട് ഗവണ്മെന്റ് എൽപി സ്കൂൾ വാർഷികവും യാത്രയയപ്പ് സംഗമവും നടത്തി. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് പാതിക്കാടൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, രാജൻ കരുവാരകുണ്ട്, കെ. ഷിഹാബ്, കെ. മുഹമ്മദ്, എം. കൃഷ്ണൻകുട്ടി, കെ. റിൻഷിദ, ബി.എൽ. ബിന്ദു, പി.രഘു എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന പ്രധാനാധ്യാപിക ബി.എസ്. സുജാതക്ക് എംഎൽഎ ഉപഹാരം നൽകി. വിദ്യാർഥികളുടെ കലാവിരുന്നും അരങ്ങേറി.