ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
1540332
Monday, April 7, 2025 12:03 AM IST
ചങ്ങരംകുളം: കോക്കൂർ സ്വദേശിയായ യുവാവ് തൃശൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസിന്റെ മകൻ ബിലാൽ (21) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ബിലാൽ സുഹൃത്തുക്കൾക്കൊപ്പം വാൾപ്പാറയിലേക്ക് പുറപ്പെട്ടത്.
പുലർച്ചെ അഞ്ച് മണിയോടെ തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ച് ബിലാൽ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം മൂന്നരയോടെ മരിച്ചു. ബിലാൽ ചങ്ങരംകുളത്ത് കിരണ്‍ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.