ഡോ. എച്ച്. ആർ. ഈശ്വറിന് ജ്ഞാന ശ്രേഷ്ഠ പുരസ്കാരം നൽകി
1540070
Sunday, April 6, 2025 5:45 AM IST
പെരിന്തൽമണ്ണ: നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് കാലിക്കട്ട്സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന്റെ വാർഷികാഘോഷം "പ്രവാഹ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളുവനാട് വിദ്യാഭവൻ നൽകുന്ന പ്രഥമ ജ്ഞാന ശ്രേഷ്ഠ പുരസ്കാരം ഡോ.എച്ച്. ആർ. ഈശ്വറിന് അദ്ദേഹം സമ്മാനിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് പ്രഫ. എം.വി. കിഷോർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നടൻ രമേശ് പിഷാരടി വിശിഷ്ടാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷൻ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയം നൽകുന്ന എക്സലൻസി പുരസ്കാരം നവമാധ്യമ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പൂർവ വിദ്യാർഥികളായ ദേവരാജ്, നന്ദഗോപൻ, വിഷ്ണു എന്നിവരടങ്ങുന്ന ടീം യുറേക്കക്ക് രമേശ് പിഷാരടി സമ്മാനിച്ചു.
വിവിധരംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അഡ്വ. എം.കെ. സുനിൽ, അഡ്വ. ടി.ജി. മാധവനുണ്ണി, എ. സജീവൻ, അനിൽകുമാർ, എൻ.മ ഞ്ജുള, വിപിന ജയൻ, യോഗേഷ് എസ്. രാജ് എന്നിവർ പ്രസംഗിച്ചു.