എസ്സി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
1540067
Sunday, April 6, 2025 5:45 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ ഉന്നത പഠനം നടത്തുന്ന എസ്സി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിൽ ഹാളിൽ നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 2023-24, 2024-25 വാർഷിക പദ്ധതികളിലായി 15.4 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 44 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.
വൈസ് ചെയർപേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അന്പിളി മനോജ്, എസ്സി പ്രമോട്ടർ പ്രദീപ് എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ, കൗണ്‍സിലർമാർ എന്നിവർ പങ്കെടുത്തു.