താ​നൂ​ർ: പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ താ​നൂ​ർ സ്കൂ​ൾ​പ​ടി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന തി​രൂ​ർ ഏ​ഴൂ​ർ സ്വ​ദേ​ശി പ​റൂ​ർ​പ​ടി വി​ജേ​ഷ് എ​ന്ന കു​ട്ടു​വാ​ണ് (30) മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഏ​ഴൂ​ർ സ്വ​ദേ​ശി സു​ബി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ദ്യം പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. താ​നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ര​ണ്ടു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. പി​താ​വ്: പ​രേ​ത​നാ​യ പ​റൂ​ർ​പ​ടി ശ്രീ​കു​മാ​ർ, മാ​താ​വ്: ബേ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നീ​ഷ്, വി​നീ​ത.