മങ്കട ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തമായി
1539815
Saturday, April 5, 2025 5:35 AM IST
രാമപുരം: മാലിന്യ മുക്ത നവകേരളം കാന്പയിന്റെ ഭാഗമായി മങ്കട ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രസിഡന്റ് ടി.അബ്ദുൾകരീം പ്രഖ്യാപിച്ചു. മാലിന്യ മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട കൂട്ടിലങ്ങാടി, മങ്കട, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ, മക്കരപ്പറന്പ എന്നീ ഗ്രാമപഞ്ചായത്തുകളെ അഭിനന്ദിച്ചു.
മികച്ച പ്രവർത്തനം കാഴ്ച്ചവച്ച വിവിധ കാറ്റഗറിയിലുള്ളവരെ മൊമന്േറാകൾ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജാഫർ വെള്ളെക്കാട്ട് അധ്യക്ഷതവഹിച്ചു.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറാമോൾ പലപ്ര, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മാജിദ്, മക്കരപ്പറന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി, സുഹ്റാബി, മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുനീർ,
ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി.കെ. ശശീന്ദ്രൻ, ബ്ലോക്ക് മെംബർമാരായ ഷബീബ തോരപ്പ, കെ.പി. അസ്മാബി തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷിബിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.