കനത്ത മഴയിൽ കരുവാരകുണ്ടിൽ വൻ നാശം
1540055
Sunday, April 6, 2025 5:37 AM IST
കരുവാരകുണ്ട്: ഇന്നലെ രാത്രി കരുവാരകുണ്ട് മേഖലയിൽ പെയ്ത കനത്ത വേനൽ മഴയിൽ വൻ നാശനഷ്ടം. കാറ്റിൽ ആഞ്ഞിലി മരം വീണ് കരുവാരകുണ്ട് ചെന്പൻകുന്നിലെ പൂവിൽ സലീനയുടെ വീട് ഭാഗികമായി തകർന്നു. വീടിന്റെ പാരപ്പറ്റ് വീണ് പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗവും തകർന്നു. കാറ്റിൽ നിരവധി കർഷകരുടെ വാഴകൃഷിയും നശിച്ചിട്ടുണ്ട്.