മാലാപറന്പ് അങ്കണവാടിക്ക് കുടിവെള്ളമായി
1540487
Monday, April 7, 2025 5:27 AM IST
മാലാപറന്പ്: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാലാപറന്പ് അങ്കണവാടിക്ക് കുടിവെള്ളം ലഭ്യമായി. കാലങ്ങളായി മാലാപറന്പ് സെന്റ് ജോസഫ് പള്ളിയിൽ നിന്നായിരുന്നു അങ്കണവാടിക്ക് ആവശ്യമായ കുടിവെള്ളം നൽകിയിരുന്നത്.
റോഡ് കട്ടിംഗിന് ആവശ്യമായ തുക പഞ്ചായത്ത് നൽകിയതോടെയാണ് വാട്ടർ അഥോറിറ്റിയുടെ കണക്ഷൻ അങ്കണവാടിയിലേക്ക് ലഭ്യമാക്കിയത്. കുടിവെള്ള കണക്ഷന്റെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു.
വാർഡ് മെംബർ ഷിനോസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഭരണസമിതി അംഗവുമായ വി.പി. മുഹമ്മദ് ഹനീഫ, എ.ആർ. വേലു, രക്ഷകർത്താക്കൾ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.