കെഎസ്എസ്പിഎ ധർണ നടത്തി
1540069
Sunday, April 6, 2025 5:45 AM IST
കരുവാരകുണ്ട്: അവകാശ നിഷേധത്തിനെതിരേ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി കരുവാരകുണ്ട് സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ കെ.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
എൻ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോസഫ് അഗസ്റ്റിൻ, ജോർജ് ചെറിയാൻ, ആലിക്കുട്ടി തുവൂർ, എ. മുഹമ്മദലി, സിറിൽ ജോസഫ്, സി.പി. രാമകൃഷ്ണൻ, കെ. മുഹമ്മദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവൂർ പഞ്ചായത്തുകളിലെ പ്രവർത്തകർ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.